Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : San Jose Cultural

Australia and Oceania

സാ​ൻ​ജോ​സ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ പെ​ർ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പെ​ർ​ത്ത് : കേ​ര​ളീ​യ സം​സ്കാ​ര​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി സാ​ൻ​ജോ​സ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ പെ​ർ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഓ​ഗ​സ്റ്റ് 30ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ ഡി​ഫ​ൻ​സ് പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സ് മ​ന്ത്രി മാ​ത്യു ജെ​യിം​സ് കീ​യോ സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തു​ത​ല​മു​റ​യു​ൾ​പ്പെ​ടെ വി​വി​ധ ത​ല​മു​റ​ക​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഒ​ത്തു​ചേ​രാ​നും സാം​സ്കാ​രി​ക പൈ​തൃ​കം കൈ​മാ​റാ​നും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വേ​ദി​യൊ​രു​ക്കു​ക​യാ​ണ് സെ​ന്റ​റി​ന്റെ ല​ക്ഷ്യം. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മേ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, ക​മ്മ്യൂ​ണി​റ്റി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സെ​ന്റ​ർ നേ​തൃ​ത്വം ന​ൽ​കും.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ട്രി​ഷ് കു​ക്ക് എം​പി, സി​റ്റി ഓ​ഫ് ആ​ർ​മ​ഡെ​യി​ൽ മ​ല​യാ​ളി കൗ​ൺ​സി​ല​ർ ടോ​ണി തോ​മ​സ്, സി​റ്റി ഓ​ഫ് ഗോ​സ്‌​നെ​ൽ​സ് കൗ​ൺ​സി​ല​ർ എ​മ്മ ഷാ​ങ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക വൈ​വി​ധ്യ​വും സാ​മൂ​ഹി​ക ഉ​ൾ​ക്കൊ​ള്ള​ലും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​മ്മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് അ​തി​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

സേ​വ​ന​മി​ക​വി​ന് അം​ഗീ​കാ​രം

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം ന​ൽ​കി​യ​വ​രെ ക​മ്മ്യൂ​ണി​റ്റി ഹീ​റോ, ക​മ്മ്യൂ​ണി​റ്റി റെ​ക്ക​ഗ്നി​ഷ​ൻ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ആ​രോ​ഗ്യ​രം​ഗം, വി​ദ്യാ​ഭ്യാ​സം, എ​ൻ​ജി​നീ​യ​റി​ങ്, ബി​സി​ന​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്.

ഡോ. ​കു​രു​വി​ള മാ​ത്യു, മി​നി​മോ​ൾ ജോ​ർ​ജ്, ബ്ലോ​സം ജോ​സ​ഫ്, ജോ​ൺ മു​ട്ട​ത്തി​ൽ, ഡോ. ​ജോ​ൺ ജോ​സ​ഫ്, സി. ​ജെ. ജോ​സ​ഫ് ചീ​ട​പ​റ​മ്പി​ൽ, വ​ൽ​സ ജോ​സ​ഫ് ചാ​ക്കോ എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ട്രി​ഷ് കു​ക്ക് എം​പി പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ജ​നോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, റോ​യ്സ് ജോ​സ​ഫ്, അ​ഗ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജി​ത് ചെ​റി​യ​ക​ര സ്വാ​ഗ​ത​വും ബി​വി​ൻ ബി​നോ​യ് ന​ന്ദി​യും പ​റ​ഞ്ഞു. മാ​ത്യു മ​ത്താ​യി, ജോ​ജു ഗ്രി​ഗോ​റി​യ​സ്, ജെ​സ്റ്റി​ൻ ടോം, ​ജെ​സ്വി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​കേ​ര​ളീ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ഓ​സ്ട്രേ​ലി​യ​ൻ സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ ബ​ന്ധം വ​ള​ർ​ത്തു​ക​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ, ക​മ്മ്യൂ​ണി​റ്റി സേ​വ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഭാ​വി​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up